HOME
DETAILS
MAL
കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ് മഹാദേവ് പ്രസാദ് അന്തരിച്ചു
backup
January 03 2017 | 19:01 PM
ബംഗളുരു: കര്‍ണാടക സംസ്ഥാന സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിക്മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു അന്ത്യം. ചിക്മംഗളൂരുവിലെ കൊപ്പയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം റിസോര്‍ട്ടില്‍ തങ്ങുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മന്ത്രിയെ പുറത്തുകാണാതിരിക്കുകയും ഫോണ്‍ കോളുകള്‍ക്ക് മറുപടി ഇല്ലാതിരിക്കുകയും ചെയ്തതോടെ പേഴ്സനല്‍ സ്റ്റാഫ് മുറി തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മഹാദേവ് അനക്കമറ്റു കിടക്കുന്നതു കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
2013 ലാണ് മഹാദേവ് പ്രസാദ് സിദ്ധരാമയ്യ മന്ത്രസഭാംഗമായി സ്ഥാനമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."