ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ പരിഹസിച്ച് ട്രംപ്
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ആണവപരീക്ഷണത്തെ പരിഹസിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അവകാശ വാദത്തെയാണ് ട്രംപ് പരിഹസിച്ചത്.
അത്തരം ഒരു മിസൈല്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നതിനെയും ട്വീറ്റിലൂടെ ട്രംപ് തള്ളി.
എന്നാല്‍ ഉത്തര കൊറിയയുടെ അവകാശവാദത്തെക്കുറിച്ച് സംശയിക്കുന്നതായോ ഇതിനെ പ്രതിരോധിക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നതിനെക്കുറിച്ചോ ട്രംപ് നിലപാട് വ്യക്തമാക്കിയിട്ടില്ല. സഖ്യ രാജ്യമായ ഉത്തര കൊറിയയെ സഹായിക്കാന്‍ തയാറാവാത്ത ചൈനീസ് നിലപാടിനെയും ട്രംപ് വിമര്‍ശിച്ചു.
അമേരിക്കയുമായുള്ള വ്യാപാരത്തില്‍നിന്ന് വന്‍ സാമ്പത്തിക നേട്ടമാണ് ചൈനക്ക് ലഭിക്കുന്നതെന്നും എന്നിട്ടും അവര്‍ ഉത്തരകൊറിയയെ സഹായിക്കാന്‍ തയാറായില്ലെന്നത് വിചിത്രമായിരിക്കുന്നൂവെന്നും ട്രംപ് പറഞ്ഞു.
കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കാനാണ് ചൈന എന്നും ശ്രമിച്ചിട്ടുള്ളതെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് പ്രതികരിച്ചു. ഇത് ഏറെ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം രാജ്യം ഉത്സാഹത്തോടെയാണ് പങ്കാളികളായതെന്നും വക്താവ് ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."