ഘോഷയാത്രയും ഔദ്യോഗിക ഉദ്ഘാടനവും ഇന്ന്
പട്ടാമ്പി: 57 ാമത് സ്‌കൂള്‍ കലോത്സവത്തിന് പട്ടാമ്പി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രചനാ മത്സരങ്ങളോടെ തുടക്കമായി. സ്റ്റേജിനം പരിപാടികളായ പൂരക്കളി, വഞ്ചിപ്പാട്ട്, ശാസ്ത്രീയ സംഗീതം തുടങ്ങിയവയുടെ അരങ്ങേറ്റവും ഇന്നലെ നടന്നു. സമയബന്ധിതമായി തുടങ്ങിയ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് സംഘാടകസമിതി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. രചനാ മത്സരങ്ങള്‍ 25 ക്ലാസ്് മുറികളിലായി നടത്തി.
ഇന്നു മുതല്‍ പ്രധാന വേദികളില്‍ അരങ്ങുണരും. പട്ടാമ്പി ഗവ.ഹൈസ്‌കൂളിലും ഗ്രൗണ്ടിലുമായി ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, ഒന്‍പത് തുടങ്ങിയ ഏഴു വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്.സ്‌കൂളിന് സമീപത്തുള്ള കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ പത്താം വേദിയും മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ മൂന്നാം വേദിയും ഒരുക്കിയിട്ടുണ്ട്. അഞ്ചാം വേദി ജി.യു.പി സ്‌കൂളിലും വേദി 11, 12 എന്നിവ എല്‍.പി സ്‌കൂളിലടക്കം പന്ത്രണ്ടു വേദികളിലാണ് കലോത്സവം അരങ്ങേറുന്നത്. സര്‍ഗപ്രതിഭകളുടെ അരങ്ങേറ്റം ജനകീയമാക്കാന്‍ സംഘാടകസമിതി വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കണ്‍വീനര്‍ അറിയിച്ചു. ഹൈസ്‌കൂളിന് സമീപത്തായി രാജപ്രസ്ഥം ഹാളിലാണ് ഊട്ടുപുര തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം നാലിന് ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന്് കലോത്സവ വിളംഭര ഘോഷയാത്ര നടക്കും. തുടര്‍ന്നു നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."