വിപുലമായ പരിസ്ഥിതി പരിപാടികളുമായി 'ചാലിയാര്‍ ദോഹ'
ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന 'ചാലിയാര്‍ ദിനം 2017' നോടനുബന്ധിച്ചു വ്യത്യസ്ത തരത്തിലുള്ള പരിസ്ഥിതി പഠന, സംരക്ഷണ, ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതാണ്. ചാലിയാര്‍ ദോഹ രൂപീകരണ ദിനമായ ജനുവരി 11, ചാലിയാര്‍ സംരക്ഷണത്തിന് വേണ്ടി ജീവത്യാഗം ചെയ്ത കെ എ .റഹ്മാന്‍ ചരമദിനവുമാണ്. ആ ദിവസം ചാലിയാര്‍ ദിനമായി ആചരിക്കാന്‍ ചാലിയാര്‍ ദോഹ പ്രവര്‍ത്തക സംഗമം തീരുമാനിച്ചു.
ചാലിയാര്‍ ദിനമായ 2017 ജനുവരി 11ന് ഐസിസി ഹാളില്‍വച്ച് നടക്കുന്ന പരിസ്ഥിതി സെമിനാറില്‍ നാട്ടിലെയും ഖത്തറിലേയും പ്രമുഖര്‍ സംബന്ധിക്കുന്നതാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ക്ക് നേതൃത്വവും കൊടുക്കുന്ന ഹാമിദലി വാഴക്കാട് മുഖ്യാതിഥിയായി സംബന്ധിക്കും. ചാലിയാര്‍ സമര നായകന്‍, കെ എ .റഹ്മാന്‍ അനുസ്മരണ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
2017 ജനുവരി 13 വെള്ളിയാഴ്ച് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ 'സഹവാസം 2017' എന്ന പേരില്‍ പഠന യാത്ര നടത്തുന്നതാണ്. പ്രകൃതിയെ അറിയുന്നതോടൊപ്പം വിജ്ഞാനവും, വിനോദവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടിയാണിത്. ഹാമിദലി വാഴക്കാട് നേതൃത്വം നല്‍കും. സ്‌കൂള്‍ കുട്ടികള്‍ക്കായി പരിസ്ഥിതിയിലൂന്നിയ പഠന സെഷനും ഉണ്ടായിരിക്കും.
വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്തെങ്കില്‍, സമ്പത്തിനായി പ്രകൃതിയെ കടന്നാക്രമിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിയിലൂടെയുള്ള വിദ്യാഭ്യാസമാണ്.
മനുഷ്യസംസ്‌കാരത്തിനനിവാര്യമെന്ന തിരിച്ചറിവില്‍ നിന്നാണ് ചാലിയാര്‍ ദോഹയുടെ പരിസ്ഥിതി പഠന യാത്ര സംഘടിപ്പിക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയില്‍ പ്രവേശനം രജിസ്‌ട്രേഷന്‍ മുഖേനയായിരിക്കും.
കൂടുതല്‍ വിവരത്തിനും രജിസ്‌ട്രേഷനും 55744024, 33428871 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് അദ്ധ്യക്ഷ്യം വഹിച്ച പ്രവര്‍ത്തകസംഗമത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഫറോക്ക് സ്വാഗതവും ട്രഷറര്‍ സിദ്ധീഖ് വാഴക്കാട് നന്ദിയും പറഞ്ഞു.
ഹൈദര്‍ ചുങ്കത്തറ, ബഷീര്‍ കുനിയില്‍, നൗഷാദ് ജജഇ, ഷാനവാസ് ഇജ, സമീല്‍ ചാലിയം, ഹസീബ് ആക്കോട് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു രതീഷ് വാഴയൂര്‍, സിദ്ധിഖ് ചെറുവാടി, സുനില്‍ ചാലിയം, ലയിസ് കുനിയില്‍, മിസ്ഹബ്, ഹരി, രാജേഷ് നിലമ്പുര്‍, മജീദ്, ഷഫീഖ്, അക്ബര്‍, ഷുക്കൂര്‍ ഒളവണ്ണ, അബ്ദുല്‍ കരീം, നാസര്‍ അരീക്കോട്, റയീസ് ബേപ്പൂര്‍, റസാക്ക്, ജാബിര്‍, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ആലിക്കോയ, ധനേഷ്, രമേശ്, അനില്‍, അലി അക്ബര്‍ ഫറോക്ക്, നജുമുദ്ദിന്‍, രഘുനാഥ്, ബാസില്‍, സാബിഖ്, അമീന്‍, ജാഫറലി, റഫീഖ്, ശിഹാബ്, മുജീബ് ചീക്കോട്, ഹുസൈന്‍, ആസിഫ് കക്കോവ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."