സ്കൂളുകളിലെ പഠന സമയം കുറയ്ക്കാന്‍ ആലോചന
ദോഹ: പ്രൈമറി-പ്രിപറേറ്ററി സ്കൂളുകളിലെ പഠന സമയം കുറയ്ക്കാന്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ ആലോചന നടക്കുന്നതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍റായ റിപോര്‍ട്ട് ചെയ്തു.
സെക്കന്‍ഡറി സ്കൂളുകളുടെ പഠന സമയം കുറയ്ക്കുന്നതിനെപ്പറ്റി നിലവില്‍ ആലോചനയില്ലെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു.
പഠന സമയം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റികള്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നില്‍ നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായും എന്നാല്‍ ഇതുവരെ അതിനു അംഗീകാരം ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഓരോ ക്ലാസ് പിരീഡും പത്ത് മിനിറ്റ് വീതം കുറയ്ക്കാനാണ് ഒരു കമ്മിറ്റിയുടെ നിര്‍ദേശം. 50 മിനിറ്റുള്ള പിരീഡ് 40 മിനിറ്റാക്കി കുറയ്ക്കുന്നതിലൂടെ ഒരു മണിക്കൂറും പത്ത് മിനിറ്റും ലാഭിക്കാന്‍ സാധിക്കും.
ഇതോടെ ഉച്ചയ്ക്ക് 12.25നു വിദ്യാര്‍ഥികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ സാധിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.
എന്നാല്‍, പ്രൈമറിസെക്കന്‍ഡറി സ്കൂളുകളുടെ പഠന സമയം ഒരേസമയത്ത് അവസാനിപ്പിക്കാനാണ് മന്ത്രാലയത്തിനു ലഭിച്ച മറ്റൊരു നിര്‍ദേശം. അതായത് പ്രൈമറി സ്കൂളുകളുടെ പഠന സമയത്തില്‍ 20 മിനിറ്റും സെക്കന്‍ഡറി സ്കൂളുകളുടെ പഠന സമയത്തില്‍ 25 മിനിറ്റും കുറച്ചുകൊണ്ട് ഉച്ചയ്ക്ക് 1.15നു സ്കൂളുകള്‍ വിടാനാണ് മറ്റൊരു കമ്മിറ്റിയുടെ നിര്‍ദേശം. ഈ രണ്ട് നിര്‍ദേശങ്ങളും പഠിച്ചതിനു ശേഷം ഉചിതമായൊരു തീരുമാനം മന്ത്രാലയം കൈക്കൊള്ളുമെന്നാണ് സ്കൂള്‍ അധികൃതരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."