HOME
DETAILS

തീരാത്ത നോട്ടുദുരിതം

  
backup
January 04 2017 | 19:01 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82

നോട്ടു നിരോധന നാടകത്തിന്റെ 50 ദിനരാത്രങ്ങള്‍ പിന്നിട്ടിട്ടും ദുരിതപര്‍വംപേറിയ സാധാരണക്കാരുടെ ദീനരോദനം കാണാന്‍ ആരുമില്ല ഇവിടെ. ആരൊക്കെ എതിര്‍ത്തിട്ടും വെല്ലുവിളിച്ചിട്ടും പൊള്ളയായ വാദഗതികള്‍ ഉറക്കെ വിളിച്ചുപറയുന്ന ഭരണകൂടവും അനുയായികളും. ഇന്ത്യയുടെ വളര്‍ച്ചാ പുരോഗതി 50 കൊല്ലം പിറകോട്ടടിച്ചിരിക്കയാണെന്നു വിവരമുള്ളവര്‍ പറയുന്നു. ഇനിയും ദുരിതക്കയത്തിലൂടെ നീന്താന്‍ ത്രാണിയില്ലാത്ത സാധാരണ ജനങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന വ്യാകുലതയിലാണ്.
കള്ളപ്പണം പിടിക്കാനാണെന്നു പറഞ്ഞപ്പോള്‍ നല്ല കാര്യമെന്നു കരുതിയവര്‍ക്കു തെറ്റി. കാരണം, ആറു ശതമാനം മാത്രമാണ് കള്ളപ്പണമായി കറന്‍സിയുള്ളത്. ബാക്കി മുഴുവനും സ്വര്‍ണമായും മറ്റും നിക്ഷേപിച്ചിരിക്കുകയാണെന്നു പറയപ്പെടുന്നു.
ഏറെ കഷ്ടപ്പെട്ടതു സാധാരണക്കാര്‍ തന്നെയാണ്. സ്വന്തം ചികിത്സയ്ക്കു വേണ്ടി ബാങ്കില്‍ നിക്ഷേപിച്ച പൈസ എടുക്കാന്‍ കഴിയാത്ത ഹൃദ്രോഗിയുടെ കഥന കഥ ഈ കുറിപ്പുകാരനറിയാം. അങ്ങനെ എത്രയെത്ര ദുരിതങ്ങള്‍. നോട്ട് നിരോധിച്ച ഒരു രാജ്യവും സാമ്പത്തിക ഉണര്‍വു കൈവരിച്ചിട്ടില്ലത്രെ! അതുകൊണ്ടാണല്ലോ നോട്ട് മരവിപ്പിക്കാന്‍ തുനിഞ്ഞ വെനിസ്വേലയും പാകിസ്താനുമൊക്കെ അതില്‍ നിന്നും പിന്‍വാങ്ങിയത്. സകലമേഖലയും തകര്‍ത്തെറിഞ്ഞ് ഒരു കറന്‍സിരഹിത ഇന്ത്യ ജനിക്കുമെന്ന് എങ്ങനെ നമുക്കു സമാധാനിക്കാന്‍ കഴിയും.


നജാ സുല്‍ത്താന, വേട്ടേക്കര



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago