തീരത്ത് കലയുടെ നാദം ഉണര്‍ത്തി 'ഉത്സവത്തിനു' കൊടിയേറി
കോവളം: കോവളം തീരത്ത് കലയുടെ നാദം ഉണര്‍ത്തി ഉത്സവത്തിന് കൊടിയേറി. ഇനിയുള്ള ആറ് രാവുകള്‍ കോവളം ബീച്ച് ഉത്സവഛായയില്‍ ആറാടും. കേരളത്തിന്റെ തനത് കലാരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.
ഇന്നലെ ലൈറ്റ് ഹൗസ് ബീച്ചിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പണയില്‍ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച വേലകളിയോടെയാണ് കലാ മാമാങ്കത്തിന്റെ വേദിയുണര്‍ന്നത്. തുടര്‍ന്ന് സുധീര്‍ മുള്ളൂര്‍ക്കരയും സംഘവും അവതരിപ്പിച്ച സര്‍പ്പം പാട്ടും തിരിയുഴിച്ചിലും അരങ്ങ് തകര്‍ത്തു.
അറബിക്കടലിന്റെ ശീതളച്ഛായയില്‍ തുറന്ന വേദിയിലെ കലാവതരണം കണ്ടാസ്വദിക്കാന്‍ നിരവധി വിദേശികളും അന്യസംസ്ഥാനക്കാരും സ്വദേശികളുമടങ്ങുന്ന ജനാവലിയും എത്തിയിരുന്നു.
നോട്ട് നിരോധമടക്കം പല കാരണങ്ങളാല്‍ വിദേശ സഞ്ചാരികള്‍ കൈവിട്ട കോവളംതിരത്തിന് ജീവന്‍ നല്‍കികക്കൊണ്ടാണ് ഉത്സവം എത്തിയത്. ഇ മാസം 11ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."