HOME
DETAILS

ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമ്മേളനം 25ന്

  
backup
January 06, 2017 | 12:27 AM

%e0%b4%9c%e0%b4%82%e0%b4%87%e0%b4%af%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae-%e0%b4%b5%e0%b4%9c%e0%b5%8d%e0%b4%b0%e0%b4%9c-2


കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമ്മേളനം 25ന് കൊല്ലത്ത് നടക്കും. പീരങ്കി മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ അരലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ഇന്നലെ കൊല്ലത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
ഏഴിന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജില്‍ നിന്നും തുടങ്ങുന്ന വജ്രജൂബിലി സന്ദേശ വാഹന പ്രചരണ ജാഥ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. 25ന് വൈകിട്ട് ആശ്രാമം മൈതാനിയില്‍ നിന്നും തുടങ്ങുന്ന ഏകസിവില്‍കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണ റാലി പീരങ്കി മൈതാനിയില്‍ സമാപിക്കും. സംസ്ഥാന സമിതി യോഗം പ്രസിഡന്റ് കടയ്ക്കല്‍ അബ്ദ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു.തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ സമദ്, കടയ്ക്കല്‍ ജുനൈദ്, അഡ്വ.സുല്‍ഫി, കലാപ്രേമി ബഷീര്‍, ജലാലുദീന്‍ മൗലവി, എസ്.നാസര്‍, പാങ്ങോട് ഖമറുദീന്‍ മൗലവി, ഹബീബ് മൗലവി, റാഫി, കരമന മാഹീന്‍, സാദിഖലിഖാന്‍, ഇര്‍ഷാദ്, ഉമര്‍ റാവുത്തര്‍, അബ്ദുസലാം, ആസാദ് റഹീം, കണ്ണനല്ലൂര്‍ നിസാം, മേക്കോണ്‍ അബ്ദുല്‍ അസീസ്, ഷാജഹന്‍ മൗലവി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  an hour ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  an hour ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  an hour ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  an hour ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  an hour ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  an hour ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 hours ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 hours ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 hours ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 hours ago