രാമല്ലൂര്‍ ഗവ. എല്‍.പിയില്‍ മികവിന്റെ കേന്ദ്രം പദ്ധതി ആരംഭിച്ചു
പേരാമ്പ്ര: 'എന്റെ കുട്ടിയും പൊതു വിദ്യാലയത്തിലേക്ക്, പൊതു വിദ്യാലയം അന്താരാഷട്ര നിലവാരത്തിലേക്ക് ' എന്ന പ്രമേയമുയര്‍ത്തി രാമല്ലൂര്‍ ഗവ: എല്‍.പി സ്‌കൂള്‍ വികസന സെമിനാര്‍ നടത്തി. എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌നന്‍ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ 25 ന്റെ ഭാഗമായാണ് പദ്ധതി. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുജാത മനയ്ക്കല്‍ നിര്‍വഹിച്ചു. ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെയും സബ് ജില്ലാ സ്‌കൂള്‍ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. നൊച്ചാട് പഞ്ചായത്ത് അംഗം കെ.ടി.ബി കല്‍പത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ മൂസ, സി.എം ബാബു, സുനിത മലയില്‍, ജിതേഷ് കെ.യു, കെ.ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സുബൈദ ചെറുവറ്റ, കണ്‍വീനര്‍ എം കുഞ്ഞമ്മത്, എ .ഇ .ഒ സുനില്‍ കുമാര്‍, കെ ശ്രീധരന്‍, കെ.കെ ഹനീഫ, ബിന്ദു അമ്പാളി. വത്സന്‍ എടക്കോടന്‍, കെ .പി ആലിക്കുട്ടി ,യു.കെ ശശി, വൈസ് പ്രസിഡന്റ് പി.എന്‍ ശാരദ, സി ഗംഗാധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."