പൊലിസിനെ അക്രമിച്ച കേസിലെ പ്രതിയെ വെറുതെവിട്ടു
നാദാപുരം: പൊലിസിനെ അക്രമിച്ചു കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നാദാപുരം പൊലിസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കല്ലാച്ചിയിലെ അമ്മാട്ടു അമ്മദിനെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്. അനിത വെറുതെവിട്ടത്. പ്രതിയെത്തേടി വീട്ടിലെത്തിയ എസ്.ഐയേയും സംഘത്തെയും തടഞ്ഞു ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നപേരിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2013 മാര്‍ച്ച് 23നാണ് സംഭവം. പേരോട് സ്കൂളില്‍ നടന്ന അടിപിടി കേസിലെ പ്രതിയായ അമ്മദിന്റെ മകനെ അന്വേഷിച്ചു വീട്ടില്‍ എത്തിയ പൊലിസ് അമ്മദിനെയും മകളെയും മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
പരുക്കേറ്റ ഇവര്‍ ചികിത്സ തേടുകയും പൊലിസിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇയാളുടെ പരാതിപ്രകാരം അന്നത്തെ സ്റ്റേഷന് എസ്.ഐ ആയിരുന്ന ജീവന് ജോര്‍ജിനും പൊലിസുകാര്ക്കുമെതിരേ എഫ്.ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."