HOME
DETAILS

കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിച്ചു; കടകള്‍ ഇന്ന് തുറക്കും

  
backup
January 06, 2017 | 4:41 AM

%e0%b4%95%e0%b5%88%e0%b4%b0%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf

നാദാപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു അടച്ചിട്ട കല്ലാച്ചി കൈരളി കോംപ്ലക്‌സിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമായി. ഡ്രൈനേജ് ശുദ്ധീകരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനമെടുത്തത്. തീരുമാന പ്രകാരം കോംപ്ലക്‌സിന്റെ മുന്‍വശത്തെ ഓടയിലെ മാലിന്യം നീക്കുന്ന ജോലി ആദ്യം പൂര്‍ത്തിയാക്കാനാണ് ധാരണ.
ഒറ്റ ശുചീകരണ ജോലി കരാറുകാരുടെ മേല്‍ നോട്ടത്തില്‍ ഇന്നലെ രാത്രി ആരംഭിച്ചു. മുന്‍ വശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കോംപ്ലക്‌സിനകത്തെ കക്കൂസ് ടാങ്കുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്യും.
കോംപ്ലക്‌സിനകത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യം ഡ്രൈനേജിലൊഴുക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷധവുമായി രംഗത്തിറങ്ങുകയായിരുന്നു. ബുധനാഴ്ച തുടങ്ങിയ നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഇന്നലെ യുവജന സംഘടനകളും പിന്തുണയുമായെത്തിയതോടെ കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കിന്റെ കല്ലാച്ചി ശാഖ, കെ.എസ.്എഫ്.ഇയുടെകല്ലാച്ചി ശാഖ, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്കൊപ്പം നൂറിലധികം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ഇതോടൊപ്പം പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന അറിയിപ്പും വ്യാപാരികള്‍ക്ക് നല്‍കുകയുണ്ടായി.
ഇന്നലെ ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍, യുവജന സംഘടനാ നേതാക്കള്‍, നാട്ടുകാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരം ഉണ്ടായത്. ഇതോടെ ഇന്നുമുതല്‍ കടകള്‍ സാധാരണ നിലയില്‍ തുറന്നു പ്രവര്‍ത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമെന്ന് സൂചന; വിജ്ഞാപനം മാര്‍ച്ചില്‍

Kerala
  •  a day ago
No Image

ഫാസ്‌ടാഗ് നടപടികളിൽ വൻ ഇളവ്: KYV തലവേദന ഇനിയില്ല; ഫെബ്രുവരി മുതൽ ഫാസ്‌ടാഗ് രീതി മാറുന്നു

National
  •  a day ago
No Image

റെയിൽവേ ട്രാക്ക് ജോലികൾ: മധുര - തിരുവനന്തപുരം ഡിവിഷനുകളിൽ റൂട്ട് മാറ്റം; ഗുരുവായൂർ - ചെന്നൈ എക്‌സ്പ്രസ് കോട്ടയം വഴി സർവിസ് നടത്തും

Kerala
  •  a day ago
No Image

ഇ സ്കൂട്ടർ റൈഡിങ് പെർമിറ്റ് ആപ്പ് സർവിസ് ഇപ്പോൾ എല്ലാ ഔദ്യോഗിക ചാനലുകളിലും

latest
  •  a day ago
No Image

പക്ഷിപ്പനിയും വിലക്കയറ്റവും തോറ്റു; സംസ്ഥാനത്ത് പുതുവത്സരത്തിൽ കോഴിയിറച്ചി വിൽപ്പനയിൽ റെക്കോർഡ്

Kerala
  •  a day ago
No Image

അടിവസ്ത്രത്തിൽ കൃത്രിമം; അതിബുദ്ധിക്ക് വലിയ പിഴ

Kerala
  •  a day ago
No Image

അടിവസ്ത്രം മാറ്റി പ്രതിയെ രക്ഷിക്കാൻ ശ്രമം; അട്ടിമറി കണ്ടെത്തിയത് സി.ഐ ജയമോഹൻ, അന്വേഷണത്തിന് കരുത്തുപകർന്നത് സെൻകുമാർ

Kerala
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് കരുനീക്കാൻ കോൺഗ്രസ്; കെപിസിസി 'ലക്ഷ്യ 2026' ക്യാമ്പിന് ഇന്ന് വയനാട്ടിൽ തുടക്കം

Kerala
  •  a day ago
No Image

കരിപ്പൂർ - റിയാദ് സഊദി എയർലൈൻസ് സർവിസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതൽ

Kerala
  •  a day ago
No Image

പ്രവാസിളുടെ വോട്ട്: തെരഞ്ഞെടുപ്പ് കമ്മിഷൻ 'ഒളിച്ചുകളി' തുടരുന്നു; അഞ്ചര ലക്ഷം പ്രവാസികളുടെ വോട്ടവകാശം അനിശ്ചിതത്വത്തിൽ

Kerala
  •  a day ago