HOME
DETAILS

കാരാപ്പുഴ അണയും പരിസരവും സംരക്ഷിത പ്രദേശമായി വിജ്ഞാപനം ചെയ്യണമെന്ന ശുപാര്‍ശ ചുവപ്പുനാടയില്‍

  
backup
January 06 2017 | 05:01 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%85%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82

കല്‍പ്പറ്റ: വയനാട്ടിലെ കാക്കവയല്‍ വാഴവറ്റയ്ക്ക് സമീപമുളള കാരാപ്പുഴ അണയും ഇതോടു ചേര്‍ന്നുള്ള പ്രദേശങ്ങളും 1962ലെ ഇന്ത്യന്‍ ഡിഫന്‍സ് നിയമപ്രകാരം സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന ശുപാര്‍ശ ചുവപ്പുനാടയില്‍. ജലവിഭവ വകുപ്പിന്റെ ഡിവിഷന്‍ ഓഫിസില്‍നിന്നു 2012ലും പിന്നീട് 2015ലും നല്‍കിയ ശുപാര്‍ശയ്ക്കാണ് ദുര്‍ഗതി.
പരിസര പ്രദേശങ്ങളിലെ വന്‍കിട നിര്‍മാണങ്ങളും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിയും അണയിലേക്കുള്ള മണ്ണൊലിപ്പിനും ജല മലിനീകരണത്തിനും കാരണമാകുന്ന സാഹചര്യത്തിലായിരുന്നു ശുപാര്‍ശ. ഇത് ആവശ്യമായ ഭേദഗതികളോടെ ആഭ്യന്തര വകുപ്പിനു സമര്‍പ്പിച്ച് അണയും പരിസരവും സംരക്ഷിത മേഖയായി പ്രഖ്യാപിക്കുന്നതിനു ജലവിഭവ വകുപ്പിന്റെ സംസ്ഥാന കാര്യാലയം ശുഷ്‌കാന്തി കാട്ടുന്നില്ല. ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ ഇതിനകം രണ്ട് തവണ കാരാപ്പുഴയില്‍ സന്ദര്‍ശനം നടത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
സംസ്ഥാന ആഭ്യന്തര വകുപ്പാണ് ജലവിഭവ വകുപ്പിന്റെ ശുപാര്‍ശയില്‍ അണയും പരിസരവും സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ കാരാപ്പുഴ അണയ്ക്കടുത്തുള്ള സ്വകാര്യ ഭൂമികളില്‍ നിരവധി റിസോര്‍ട്ടുകളാണ് ഉയര്‍ന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരുടേതാണ് ഇവയില്‍ അധികവും. ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇതര ജില്ലക്കാരടക്കം അണയ്ക്ക് സമീപം ഭൂമി വാങ്ങി റിസോര്‍ട്ടുകള്‍ പണിതത്. അണയും സമീപപ്രദേശങ്ങളും സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതിനു മുന്‍പ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ തിടുക്കം കാട്ടുകയുമുണ്ടായി. ചെറുകുന്നുകള്‍ ഇടിച്ചുനിരത്തിയായിരുന്നു പലയിടത്തും നിര്‍മാണങ്ങള്‍. ഇതിനു പുറമേയാണ് അണയ്ക്കടുത്ത് ചരിവുള്ള പ്രദേശങ്ങളില്‍ ഇഞ്ചി ഉള്‍പ്പെടെ ഹ്രസ്വകാല വിളകളുടെ കൃഷി.
ഡാം സുരക്ഷാ അതോറിറ്റിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മാനദണ്ഡങ്ങള്‍ അവഗണിച്ചായിരുന്നു അണയ്ക്ക് സമീപമുള്ള നിര്‍മാണങ്ങങ്ങളില്‍ പലതും. സ്വകാര്യ ഭുമികളില്‍ മഴക്കാലത്തുപോലും നിര്‍മാണങ്ങള്‍ക്കായി ചെറുകുന്നുകള്‍ ഇടിച്ചുനിരത്തുകയുണ്ടായി. മഴക്കാലത്ത് നിര്‍മാണം നടത്തുന്ന പ്രദേശങ്ങളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും ഒലിക്കുന്ന മണ്ണ് അണയിലാണ് എത്തുന്നത്. മണ്ണടിച്ചില്‍ അണയുടെ ജലസംഭരണശേഷി കുറയ്ക്കുകയാണ്. റിസോര്‍ട്ടുകളില്‍നിന്നുള്ള മാലിന്യം അണയിലെ ജലത്തില്‍ കലരുന്നുണ്ട്. അണയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ മിക്കതിനും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയ സംവിധാനമില്ല.
അണയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്‍കിട നിര്‍മാണങ്ങള്‍ക്ക് ഡാം സുരക്ഷാ അതോറിറ്റിയുടെ അനുവാദത്തോടെ മാത്രമേ അനുമതി നല്‍കാവൂ എന്ന് ജലവിഭവ വകുപ്പിന്റെ ഡിവിഷന്‍ ഓഫിസ് സമീപകാലത്ത് മേപ്പാടി, അമ്പലവയല്‍, മുട്ടില്‍, മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇത് ഒരളവോളം ഫലം ചെയ്യുന്നുണ്ട്. കാരാപ്പുഴ അണ ജലസ്രോതസാക്കി നിരവധി കുടിവെള്ള പദ്ധതികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കാരാപ്പുഴയില്‍നിന്നു കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ കുടിവെളളമെത്തിക്കുന്നതിനുള്ള പദ്ധതി 2015ലാണ് ഭാഗികമായി കമ്മീഷന്‍ ചെയ്തത്. അമ്പലയല്‍, മുട്ടില്‍, മൂപ്പൈനാട്, മേപ്പാടി, മീനങ്ങാടി പഞ്ചായത്തുകള്‍ക്കായി വാട്ടര്‍ അതോറിറ്റി വിഭാവനം ചെയ്ത വന്‍കിട കുടിനീര്‍ പദ്ധതികളുടെ സ്രോതസും കാരാപ്പുഴ അണയാണ്.
കാരാപ്പുഴയിലാണ് രണ്ട് കുടിവെളള പദ്ധതികളുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ്. ഈ സാഹചര്യത്തില്‍ കാരാപ്പുഴ പദ്ധതി പ്രദേശത്തെ സംരക്ഷിതമേഖലയായി വിജ്ഞാപനം ചെയ്യുന്നതിനും അതുവഴി സമീപത്തെ സ്വകാര്യ ഭൂമികളിലെ നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം പൊതുവെ ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago