HOME
DETAILS

കോട്ടൂര്‍ പുഴ; സംരക്ഷണത്തിന് സമിതിക്ക് രൂപം നല്‍കി

  
backup
January 06, 2017 | 5:13 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d

അമ്പലവയല്‍: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലെ കോട്ടൂര്‍ പുഴ ശുചീകരിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡിലെ കോട്ടൂര്‍ പുഴയിലെ വെള്ളമാണ് അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ 65 ശതമാനത്തോളം ജനങ്ങള്‍ ഉപയോഗിക്കുന്നത്.
പ്ലാസിറ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ പുഴ വൃത്തിയാക്കാന്‍ പഞ്ചായത്തംഗം ജയപ്രവീണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നിരുന്നെങ്കിലും മാലിന്യങ്ങള്‍ മുഴുവനായി നീക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പുഴ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയത്.
ഈ കുടിവെള്ള സ്രോതസ്സ് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പഞ്ചായത്തിന്റെയും ജനങ്ങളുടെയും കടമയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അഭിപ്രായപ്പെട്ടു. പുഴയുടെ അരികുകളില്‍ ബോര്‍ഡ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എം.വി ജോര്‍ജ്ജ് അധ്യക്ഷനായി. വാര്‍ഡംഗം ജയപ്രവീണിന്റെ നേതൃത്വത്തില്‍ കോട്ടൂര്‍ പുഴ സംരക്ഷണ സമിതിക്ക് രൂപം നല്‍കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

National
  •  2 days ago
No Image

ബലിപെരുന്നാൾ മെയ് 28ന്, വ്യാഴാഴ്ച്ച

Kerala
  •  2 days ago
No Image

യുഎഇയിൽ പുതിയ ശമ്പള നിയമം: അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണം; നിയമലംഘകർക്ക് കനത്ത പിഴ

uae
  •  2 days ago
No Image

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'ജാമ്യം സ്വാഭാവിക നീതി'; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

Kerala
  •  2 days ago
No Image

ആശമാരെ ചേര്‍ത്ത്പിടിച്ച് വി.ഡി.എസ് സര്‍ക്കാര്‍; ഓണറേറിയം വര്‍ധിപ്പിച്ചത് 3000 രൂപ, ഇത് ആദ്യഘട്ടം മാത്രമെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  2 days ago
No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  2 days ago