ദയനീയം സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂള്‍: നിയമസഭാ സമിതി
കണ്ണൂര്‍: സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിന്റെ അവസ്ഥ ദയനീയമാണെന്ന് യുവജനക്ഷേമ കാര്യങ്ങള്‍ക്കുള്ള നിയമസഭാ സമിതി. സ്‌പോര്‍ട്‌സ് ഡിവിഷനിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നിരവധി പരാതികളാണ് ഉന്നയിച്ചതെന്നും ഇവയെല്ലാം ശരിവയ്ക്കുന്ന കാര്യങ്ങളാണ് സന്ദര്‍ശനത്തില്‍ കണ്ടെത്തിയതെന്നും അംഗങ്ങള്‍ പറഞ്ഞു.
191 പേരാണ് താവക്കരയിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലുള്ളത്. നാലുപേര്‍ താമസിക്കേണ്ട മുറിയിലുള്ളത് 11 പേര്‍. പെണ്‍കുട്ടികളുടെ മുറികള്‍ ശൗചാലയത്തോടു കൂടിയതല്ല. പുറത്തുള്ള 20 ശൗചാലയങ്ങളില്‍ 11 എണ്ണവും ഉപയോഗശൂന്യം. കെട്ടിടവും ശൗചാലയങ്ങളും അറ്റകുറ്റപണി നടത്തിയിട്ട് വര്‍ഷങ്ങളായി. കുടിവെള്ളം ഇടക്കിടെ മുടങ്ങുന്ന അവസ്ഥയാണ്. കായിക ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറി ഏതു സമയത്തും ഇടിഞ്ഞുവീഴാന്‍ പാകത്തിലാണ്. അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് നാലു പരിശീലകന്‍ വേണ്ടിടത്ത് ഉള്ളത് ഒരാള്‍ മാത്രം. ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തൈക്കാണ്ടോ ഇനങ്ങളില്‍ പരിശീലകരില്ല. ഹോസ്റ്റലില്‍ നിന്നും ഏറെ ദൂരയുള്ള പരിശീലന സ്ഥലത്തേക്ക് കുട്ടികള്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് പുലര്‍ച്ചെയടക്കം നടന്നുപോവുന്നതെന്നും സമിതിയംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."