HOME
DETAILS
MAL
നടപ്പാത തുറന്നു കൊടുത്തു
backup
January 06 2017 | 05:01 AM
കൂത്തുപറമ്പ്: ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ ശങ്കരനെല്ലൂര്‍-കുറ്റിപ്പുറം നടപ്പാത നാട്ടുകാര്‍ക്കായി തുറന്നു കൊടുത്തു. രണ്ടു ലക്ഷം രൂപ ചെലവില്‍ നൂറ്റമ്പതോളം മീറ്റര്‍ നീളത്തില്‍ ചെങ്കല്ലുപാകിയാണ് തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാത നിര്‍മിച്ചത്. രണ്ടാഴ്ച കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രസീത അധ്യക്ഷയായി. എം.കെ കൃഷ്ണന്‍, എന്‍.വി ശ്രീജ, സദാനന്ദന്‍, രാജേഷ് കുമാര്‍, എം.കെ ശശിയപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."