സംസ്ഥാനപാതയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഒടിഞ്ഞുതൂങ്ങി; തലനാരിഴയ്ക്ക് വഴിമാറി ദുരന്തം
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത മന്നയില്‍ വൈദ്യുതി തൂണ്‍ പൊട്ടി റോഡിലേക്ക് ചാഞ്ഞു. വന്‍ ദുരന്തമൊഴിവായത് തലനാരിഴക്ക്. ഇന്നലെ രാവിലെ 11.30ഓടെയാണ് മന്ന ബസ് സ്റ്റോപ്പില്‍ ഇരുമ്പ് വൈദ്യുതി തൂണ്‍ റോഡിലേക്ക് ഒടിഞ്ഞുതൂങ്ങിയത്.
ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് തൂണ്‍ വീഴാതെ കമ്പിയില്‍ തൂങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി. കച്ചവടക്കാര്‍ അറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. ഹൈടെന്‍ഷന്‍ വൈദ്യുതി കടന്നുപോകുന്ന ഇരുമ്പ് തൂണിന്റെ അടിവശം ദ്രവിച്ച നിലയിലായിരുന്നു. വാഹനമിടിച്ചതാണ് തൂണ്‍ പൊട്ടാന്‍ കാരണമെന്നും പറയുന്നു. എന്നാല്‍ വാഹനം കണ്ടെത്താനായില്ല.
ഗതാഗത തടസം പതിവായ റോഡിലേക്ക് കയറിനില്‍ക്കുന്ന തൂണ്‍ നേരത്തെ അപകട ഭീഷണി ഉയര്‍ത്തുന്നതാണ്. കെ.എസ്.ഇ.ബി അധികൃതര്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്തു തന്നെയാണ് പുതിയത് സ്ഥാപിച്ചത്. പഴയ പോസ്റ്റ് തന്നെ നിവര്‍ത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."