മൂന്നര ലക്ഷം തൈകള്‍ വിതരണത്തിന്
പയ്യന്നൂര്‍: വിഷരഹിത പച്ചക്കറിയുമായി വിഷുവിനെ വരവേല്‍ക്കാന്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയാറാക്കുന്നു. ജൈവശ്രീ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ജൈവ രീതിയിലുള്ള പച്ചക്കറികള്‍ ജനങ്ങളിലെത്തിക്കാനാണ് നീക്കം. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയില്‍ മൂന്നര ലക്ഷം പച്ചക്കറി തൈകള്‍, വിത്തുകള്‍ എന്നിവ വിതരണം ചെയ്യും. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൃഷി വികസന കേന്ദ്രത്തില്‍ പച്ചക്കറി തൈകള്‍ ഒരുങ്ങി. ഗവണ്മെന്റ് അംഗീകൃതമായ കേന്ദ്രങ്ങളില്‍ നിന്നാണ് ആവശ്യമായ വിത്തുകള്‍ എത്തിച്ചിരിക്കുന്നത്. തക്കാളി, വഴുതന, മുളക് തൈകളാണ് വിതരണത്തിനായി തയാറായിരിക്കുന്നത്. പയര്‍, വെണ്ട, ചീര വിത്തുകളും വിതരണം ചെയ്യും. അടുത്തയാഴ്ച ഇവ വിതരണം ചെയ്യാനാണ് തീരുമാനം. ആയിരം കുടുംബശ്രീ യൂനിറ്റുകള്‍ വഴി പതിനായിരം കുടുംബങ്ങളിലേക്ക് ഇതിന്റെ പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."