HOME
DETAILS
MAL
യു.എസ് സേനയില്‍ താടിയും ഹിജാബും തലപ്പാവുമാകാം
backup
January 07 2017 | 05:01 AM
വാഷിങ്ടണ്‍: യു.എസ് കരസേനയില്‍ സേവനം ചെയ്യുന്നവര്‍ക്ക് ഹിജാബും തലപ്പാവും ധരിക്കാനും താടിവയ്ക്കാനും അനുമതി. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് സൈനിക സെക്രട്ടറി എറിക് ഫാനിങ് പറഞ്ഞു. ഇതോടെ സിഖുകാര്‍ക്ക് തലപ്പാവും മുസ്്ലിംകള്‍ക്ക് താടിയും ഹിജാബും നീക്കേണ്ടിവരില്ല. നേരത്തെയും സെക്രട്ടറിതലത്തില്‍ ഈ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് ബ്രിഗേഡിയര്‍ തസ്തികളിലേക്കും വ്യാപിച്ചു.
വര്‍ഷങ്ങളായി തലപ്പാവ് ധരിക്കാനുള്ള ആവശ്യം അമേരിക്കയിലെ സിഖുകാര്‍ ഉന്നയിക്കുന്നുണ്ട്. തീരുമാനത്തെ സിഖ് അമേരിക്കന്‍ വംശജരും യു.എസ് സാമാജികരും സ്വാഗതം ചെയ്തു.
മുസ്ലിം സ്ത്രീകളെ കണക്കിലെടുത്താണ് ശിരോവസ്ത്രം അനുവദിച്ചത്. 2016 ല്‍ ശിരോവസ്ത്രം ധരിച്ച പ്രഥമ മുസ്്ലിം വനിത യു.എസ് കോണ്‍ഗ്രസ് അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."