പണയപണ്ട ലേല വിവാദം: ഭരണസമിതിയുടെ അവകാശവാദം വാസ്തവ വിരുദ്ധമെന്ന്
കല്‍പ്പറ്റ: തൃക്കൈപ്പറ്റ സര്‍വിസ് സഹകരണ ബാങ്കില്‍ ഉടമകള്‍ അറിയാതെ ഉരുപ്പടികള്‍ ലേലം നടത്തിയെന്ന് പരാതി. സംഭവത്തില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വകുപ്പ്തല നടപടി ഉണ്ടായേക്കും. പുറ്റാട് സ്വദേശി ബുഷ്‌റയുടെ പരാതിയോടെയാണ് ബാങ്കിലെ തട്ടിപ്പ് പുറത്തറിഞ്ഞത്. 2015 ഓഗസ്റ്റില്‍ ബുഷ്‌റ മേപ്പാടി ആസ്ഥാനമായ ബാങ്കില്‍ മൂന്നേകാല്‍ പവന്‍ പണയംവച്ച് 49,000 രൂപയെടുത്തു. ഡിസംബര്‍ ഒന്നിന് വായ്പ പുതുക്കുന്നതിന് ബാങ്കില്‍ പോയി. ഈ സമയം കാലാവധി അവസാനിച്ചുവന്നും ബാങ്കില്‍ നിന്നും നവംബര്‍ 25ന് നോട്ടീസ് അയച്ചിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ബുഷ്‌റ പറഞ്ഞുവെങ്കിലും അംഗീകരിച്ചില്ല. ഒടുവില്‍ കൈവശമുള്ള പണം അടക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം 7000 രൂപ അടച്ച് രസീത് കൈപ്പറ്റി. ലേലം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പത്രപരസ്യം, നോട്ടീസ് എന്നിവയുടെ ചെലവ് ഇതില്‍ നിന്നും ഈടാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
ബാക്കി തുക ഉടനെ എത്തിക്കാനും നിര്‍ദേശിച്ചു. ഡിസംബര്‍ 19ന് പണവുമായി ബുഷ്‌റ ബാങ്കില്‍ എത്തിയപ്പോള്‍ സ്വര്‍ണം 17ന് ലേലം ചെയ്തതായി ജീവനക്കാര്‍ അറിയിച്ചു. താന്‍ 7,000 രൂപ അടച്ചിരുന്നുവെന്നും ലേലം സംബന്ധിച്ച് യാതൊരു നോട്ടീസും തനിക്ക് ലഭിച്ചില്ലെന്നും പറഞ്ഞെങ്കിലും മറുപടി പറയാന്‍ അധികൃതര്‍ തയാറായില്ല. ബാങ്കില്‍ അടച്ച 7,000 രൂപ തിരികെ ലഭിക്കില്ലെന്നും സെക്രട്ടറി പറഞ്ഞു. ഇത് സംബന്ധിച്ച് ബാങ്ക് പ്രസിഡന്റിനോട് പരാതി പറഞ്ഞപ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് സഹകരണ സംഘം അസി.രജിസ്ട്രാര്‍ക്ക് ബുഷറ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിച്ച രജിസ്ട്രാര്‍ പരാതിക്കാരിയുടെ ഭാഗത്താണ് വസ്തുതയെന്നും കണ്ടെത്തി. തുടര്‍ നപടികള്‍ക്കായി ശുപാര്‍ശയും നല്‍കി. വസ്തുതകള്‍ ഇതായിരിക്കെ കഴിഞ്ഞ ദിവസം ബാങ്ക് ഭരണസമിതി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബുഷറയുടെ ഭര്‍ത്താവ് ഹുസൈന്‍ പുറ്റാട് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."