എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാള്‍ വജ്രജൂബിലി ആഘോഷിച്ചു
കൊച്ചി: എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിന്റെ വജ്രജൂബിലി ആഘോഷം ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്തു. കലകളിലൂടെയും സംഗീതത്തിലൂടെയും കേരളസമൂഹത്തെ സാംസ്കാരികമായി പരുവപ്പെടുത്തുന്നതില്‍ ഫൈന്‍ആര്‍ട്സ് ഹാള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ജുഡീഷ്യറി രംഗത്തേക്കു കടന്നുവന്നതോടെ താന്‍ ഒരു സന്യാസിയായി മാറുകയായിരുന്നു. രാഷ്ട്രീയവും കലകളും സംഗീതവും ഉള്‍പ്പെടെ എല്ലാത്തില്‍ നിന്നും തനിക്ക് അകന്നു നില്ക്കേണ്ടിവന്നു. ജൂഡീഷ്യറി രംഗം വിട്ടതോടെ ഇപ്പോള്‍ സ്വതന്ത്രനായി. എല്ലാ കലകളേയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വതന്ത്രനായി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ഫൈന്‍ ആര്‍ട്സിന്റെ ആദരം പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കലയ്ക്ക് ആവാസ സ്ഥലം ഉണ്ടാവുക എന്നത് നഗരത്തിന്റെ അലങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ നശ്വരതയ്ക്കു വേണ്ടിയുള്ള നിരന്തര അന്വേഷണമാണ് കലകള്‍ നിര്‍വഹിക്കുന്നത്. രാജ്യത്ത് സിനിമ ഉണ്ടായപ്പോള്‍ ഗാന്ധിജി പോലും എതിര്‍ത്തിരുന്നു. എന്നല്‍ ചാര്‍ലി ചാപ്ലിനെ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം മാറിയത്. സിനിമ ആസ്വാദ്യകരമായ കലയാണെന്ന് അദ്ദേഹം പറഞ്ഞു. ഫൈന്‍ ആര്‍ട്സിന്റെ ആദരം ഏറ്റുവാങ്ങിയ ആര്‍ടിസ്റ്റ് നമ്പൂതിരിയെ ഗവര്‍ണര്‍ പി. സദാശിവം പൊന്നാടയണിയിക്കുകയും ക്യാഷ് അവാര്‍ഡും ഫലകവും നല്‍കുകയും ചെയ്തു. മന്ത്രി ജി.സുധാകരന് അധ്യക്ഷനായി. കെ.വി തോമസ് എം.പി, മേയര്‍ സൗമിനി ജയിന്, ഹൈബി ഈഡന് എംഎല്‍എ, ഫൈന്‍ ആര്‍ട്സ് പ്രസിഡന്റ് പി.എസ് സുകുമാരന്‍, സെക്രട്ടറി ടി.പി രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."