HOME
DETAILS

ഫ്രന്റ്‌സ് ബഹ്‌റൈന്‍ കാംപയിന്‍ സമാപന സമ്മേളനം വെള്ളിയാഴ്ച

  
backup
January 08 2017 | 00:01 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%82

മനാമ: 'പ്രവാചകചര്യസന്തുലിതമാണ്' എന്ന പ്രമേയത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദ്വിമാസ കാംപയിന്റെ സമാപന മഹാസമ്മേളനം ജനുവരി 13ന് വെള്ളിയാഴ്ച വൈകിട്ട് ഈസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2016 നവംബര്‍ 24ന് ആരംഭിച്ച കാംപയിന്റെ ഭാഗമായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ ഇതിനകം വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന സമ്മേളനം, അയല്‍ക്കൂട്ടങ്ങള്‍, വാട്ട്‌സ്ആപ്പ് പ്രസംഗ മല്‍സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കായുമുള്ള കലാസാഹിത്യ മല്‍സരം, വിവിധ മതസംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സ്‌നേഹസംവാദം, ടേബിള്‍ ടോക്ക്, കുടുംബസംഗമങ്ങള്‍, കൗമാരക്കാര്‍ക്കായുള്ള ഫുട്‌ബോള്‍ മല്‍സരം തുടങ്ങിയ പരിപാടികള്‍ എന്നിവയിലൂടെ ഏകദേശം 30,000 പേര്‍ക്ക് കാംപയിന്‍ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെട്ടു.

കാംപയിന്‍ സമാപന സമ്മേളനത്തില്‍ പ്രമുഖ വാഗ്മി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയില്‍ മതസാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും. ബഹ്‌റൈനിലെ അറിയപ്പെട്ട പണ്ഡിതനും ഇസ്‌ലാമിക കാര്യ ഹൈകൗണ്‍സില്‍ അംഗവുമായ ശൈഖ് അബ്ദുല്ലത്തീഫ് ആല്‍മഹ്മൂദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്‍ ഇസ്‌ലാഹ് സൊസൈറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അശ്ശൈഖ്, പാര്‍ലമെന്റ് രണ്ടാം ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹലീം മുറാദ്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സാലിഹ് അല്‍ അന്‍സാരി തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ മുഖ്യാതിഥികളായിരിക്കും.

പത്രസമ്മേളനത്തില്‍ ജമാല്‍ നദ്‌വി ഇരിങ്ങല്‍, സഈദ് റമദാന്‍ നദ്‌വി, ഇ.കെ.സലീം, ജനറല്‍ സെക്രട്ടറി സുബൈര്‍ എം.എം, കാംപയിന്‍ ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി സി.എം, സമ്മേളന കണ്‍വീനര്‍ എം. അബ്ബാസ്, വനിതാവിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ്, ജനറല്‍ സെക്രട്ടറി വി.കെ അനീസ്, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഷാജി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  22 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  22 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  22 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  22 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  22 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  22 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  22 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago