ബഹ്‌റൈനില്‍ ''യാദ്കാറെ ജീലാനി' ആത്മീയ മജ് ലിസുകള്‍ സംഘടിപ്പിക്കുന്നു
മനാമ: ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ആണ്ട് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ ഐ.സി.എഫിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ സെന്‍ട്രല്‍ ആസ്ഥാനങ്ങളില്‍ ''യാദ്കാറെ ജീലാനി' എന്ന പേരില്‍ ആത്മീയ മജ്‌ലിസ് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അനുസ്മരണ പ്രഭാഷണം, ഖുത്ബിയ്യത്ത്, പ്രകീര്‍ത്തന സദസ്സ്, പ്രാര്‍ഥന മജ്‌ലിസ് തുടങ്ങിയവയാണ് യാദ്കാറെ ജീലാനിയുടെ ഭാഗമായി നടക്കുക. റിഫ സെന്‍ട്രല്‍ കമ്മിറ്റി ഇന്ന് രാത്രി 8.30ന് റിഫ സുന്നി സെന്ററില്‍ സംഘടിപ്പിക്കുന്ന മജ്‌ലിസില്‍ റഫീഖ് ലത്തീഫി വരവൂര്‍ പ്രഭാഷണം നടത്തും.
ശംസുദ്ധീന്‍ സുഹ്‌രി, പി എം സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. മനാമ സെന്‍ട്രല്‍ കമ്മിറ്റിയുടെ മജ്‌ലിസ് ഇന്ന് രാത്രി 9 മണിക്ക് മനാമ സുന്നി സെന്ററില്‍ നടക്കും. അബൂബക്കര്‍ ലത്തീഫി മുഖ്യ പ്രഭാഷണം നടത്തും. വി പി കെ അബൂബക്കര്‍ ഹാജി, അശ്‌റഫ് ഇഞ്ചിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുഹറഖ് സെന്‍ട്രല്‍ പ്രോഗ്രാം ഇന്ന് രാത്രി 9.30 ന് മുഹറഖ് സുന്നി സെന്ററില്‍ നടക്കും. ഐ സി എഫ് നാഷണല്‍ അധ്യക്ഷന്‍ കെ സി സൈനുദ്ധീന്‍ സഖാഫി പ്രഭാഷണം നടത്തും. ഹകീം സഖാഫി കിനാലൂര്‍, കോയ മുസ്ലിയാര്‍ കളരാന്തിരി തുടങ്ങിയവര്‍ സംബന്ധിക്കും. ഹമദ് ടൗണ്‍ സെന്‍ട്രല്‍ മജ്‌ലിസ് ഇന്ന് രാത്രി 11 മണിക്ക് ഹമദ് ടൗണ്‍ സുന്നി സെന്ററില്‍ നടക്കും. നിസാര്‍ സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ഹൈദര്‍ മുസ്ലിയാര്‍ കരിപ്പൂര്‍, ശിഹാബുദ്ധീന്‍ സിദ്ധീഖി പറപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഗുദൈബിയ്യ സെന്‍ട്രല്‍ മജ്‌ലിസ് നാളെ (തിങ്കളാഴ്ച) രാത്രി 9 മണിക്ക് ഗുദൈബിയ്യ സുന്നി സെന്ററില്‍ നടക്കും. അബൂബക്കര്‍ ലത്തീഫി പ്രഭാഷണം നടത്തും. മമ്മുട്ടി മുസ്ലിയാര്‍, നാസര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും. സല്‍മാബാദ് സെന്‍ട്രല്‍ പ്രോഗ്രാം നാളെ (തിങ്കളാഴ്ച) രാത്രി 9 മണിക്ക് സല്‍മാബാദ് സുന്നി സെന്ററില്‍ നടക്കും. സലാം മുസ്ലിയാര്‍ കോട്ടക്കല്‍ നേതൃത്വം നല്‍കും. ഇസ്മാഈല്‍ മിസ്ബാഹി, ഹംസ ഖാലിദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. ഈസ ടൗണ്‍ സെന്‍ട്രല്‍ മജ്‌ലിസ് നാളെ (തിങ്കളാഴ്ച) രാത്രി 9.30 ന് ഈസ ടൗണ്‍ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ശറഫുദ്ധീന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ഉസ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."