രോഗീബന്ധു സംഗമം നടത്തി
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗവ.താലൂക്ക് ആശുപത്രി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സെക്കന്‍ഡറിതല പാലിയേറ്റിവ് കെയര്‍ കൈത്താങ്ങിന്റെ ഭാഗമായി പാരാ പ്ലീജിയ രോഗീബന്ധു സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആറു പഞ്ചായത്തുകളിലുള്ള കിടപ്പുരോഗികളും അവരുടെ ബന്ധുക്കളും താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിലാണ് ഒത്തുചേര്‍ന്നത്.
ഉടുമ്പുന്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രമുഖ ഗായിക ഗായകന്മാരും ഉപകരണ സംഗീതജ്ഞരും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത വിരുന്നും ഇവര്‍ക്ക് പുത്തന്‍ അനുഭവമായി. സംഗമം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ സുനിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി രവി മുഖ്യപ്രഭാഷണം നടത്തി. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.ജെ.എച്ച് മനോജ്, ഡോ.സി.കെ.പി കുഞ്ഞബ്ദുല്ല, ഗ്രാമ പഞ്ചായത്ത് അംഗം എ.കെ നളിനി, പാലിയേറ്റിവ് കെയര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാജി ശേഖര്‍, മൃതസഞ്ജീവനി ട്രസ്റ്റ് ചെയര്മാന് സി ബിജു, ബീനാ അഗസ്റ്റിന് സംസാരിച്ചു. കൊടക്കാട് മൃതസഞ്ജീവനി ട്രസ്റ്റ് രോഗീബന്ധു സംഗമത്തില്‍ പങ്കെടുത്തവര്‍ക്കു ഭക്ഷണ കിറ്റുകളും പുതുവസ്ത്രങ്ങളും നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉപഹാരങ്ങള്‍ വിതരണം ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."