കൈക്കൂലിക്കേസില്‍ അറസ്റ്റിലായവര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് സ്വത്തുവകകള്‍
കൊച്ചി: കൈക്കൂലി കേസില്‍ കേന്ദ്ര തൊഴില്‍ വകുപ്പിനു കീഴിലുള്ള കൊച്ചി ഓഫിസില്‍നിന്നു അറസ്റ്റിലായ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണര്‍ അടക്കമുള്ളവരുടെ അനധികൃത സ്വത്ത് സംബന്ധിച്ചു സി.ബി.ഐ അന്വേഷണം ശക്തമാക്കി. വന്‍കിട കെട്ടിടനിര്‍മാതാക്കളില്‍ നിന്നു കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അല്ലു കെ.പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ ഡി.എസ് ജാദവ് , ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫിസര്‍ സി.പി സുനില്‍, കെ.കെ ബില്‍ഡേഴ്സ് എച്ച് .ആര് മാനേജര്‍ പി.കെ അനീഷ്കുമാര്‍ എന്നിവരെ ഇന്നലെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. ഇവരെ തിങ്കളാഴ്ച വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നു സി.ബി.ഐ വ്യക്തമാക്കി. അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പൂനെ, വിശാഖപട്ടണം, മുംബൈ, പനവേല്‍ എന്നിവിടങ്ങളില്‍ സ്വത്തു വകകളുണ്ടെന്നു സി.ബി.ഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സി.ബി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."