HOME
DETAILS
MAL
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിതാ കമ്മിഷന്
backup
January 08 2017 | 01:01 AM
ചണ്ഡീഗഡ്: സ്ത്രീകളുടെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഹരിയാന വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ കമലേഷ് പഞ്ചല്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാര്യത്തില്‍ ശക്തമായ നിലപാടുമായി ചെയര്‍പേഴ്സണ്‍ രംഗത്തു വന്നത്. ഇക്കാര്യം വ്യക്തമാക്കികൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെമിനാറുകളും ക്യാംപുകളും സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."