HOME
DETAILS
MAL
ബജറ്റ് സമ്മേളനം 31ന് തുടങ്ങും
backup
January 08 2017 | 01:01 AM
ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പ് ശക്തമാണെങ്കിലും കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരിക്കേയാണ് ഈ മാസം 31ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചത്.
ഇതേ ദിവസം ബജറ്റിന് മുന്‍പായുള്ള സാമ്പത്തിക സര്‍വേ സംബന്ധിച്ച റിപ്പോര്‍ട്ടും ഇരുസഭകളുടേയും മേശപ്പുറത്ത് വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."