HOME
DETAILS

സന്തോഷ് ട്രോഫി: കേരളത്തിന് രണ്ടാം ജയം

  
backup
January 08 2017 | 02:01 AM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b7%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: സന്തോഷ് ട്രോഫിയുടെ സൗത്ത് സോണ്‍ യോഗ്യതാ മത്സരങ്ങളില്‍ കേരളത്തിനു രണ്ടാം ജയം. ഇതോടെ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യതകള്‍ സജീവമായി. കേരളം മൂന്നു ഗോളിനു ആന്ധ്രാപ്രദേശിനെ തറപറ്റിച്ചു. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ കേരളാ നായകന്‍ ഉസ്മാനാണ് ആന്ധ്രയുടെ വല കുലുക്കിയത്. പോസ്റ്റിന്റെ വലതു മൂലയില്‍ നിന്നു വന്ന പന്ത് ആന്ധ്രാ ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും ബോക്‌സില്‍ തന്നെ വീണ പന്തിനെ അനാസായം പോസ്റ്റിലെത്തിക്കുകയായിരുന്നു. 23ാം മിനുട്ടില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സഹല്‍ ആന്ധ്രയുടെ മൂന്നു താരങ്ങളെ ഡ്രിബ്ള്‍ ചെയ്ത് ആന്ധ്രാ ഗോള്‍ കീപ്പര്‍ ഹരി ബാബുവിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
രണ്ടു ഗോളിന്റെ മുന്‍ തൂക്കം ലഭിച്ച കേരളം സുന്ദര ഫുട്‌ബോളാണ് പുറത്തെടുത്തത്. വലതു വിങ്ങില്‍ നജേഷും മധ്യനിരയില്‍ സീസനും ചേര്‍ന്ന് മുന്നേറ്റ നിരക്ക് കൃത്യമായ പന്തെത്തിച്ചു. പ്രതിരോധ താരം രാഹുല്‍ വി രാജിന്റെ ഇടപെടല്‍ കാരണം പലപ്പോഴും ആന്ധ്രയുടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു. മത്സരത്തിലേക്ക് തിരിച്ചു വരുന്നതിന് ആന്ധ്ര അടവുകള്‍ പലതും പയറ്റിയെങ്കിലും കേരള പ്രതിരോധം തകര്‍ക്കാന്‍ അവര്‍ പാടുപെട്ടു. 30ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നു ലഭിച്ച പന്തിനെ കൃത്യമായി ഹെഡ്ഡ് ചെയ്ത് വലയിലാക്കി ലിജോ കേരളത്തിന്റെ ലീഡുയര്‍ത്തി. രണ്ടാം പകുതിക്ക് ശേഷം ജോബിയെ ആന്ധ്രാ താരം ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി കേരളത്തിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചെങ്കിലും കിക്കെടുത്ത ജോബിക്ക് ലക്ഷ്യം കാണാനായില്ല.
ആദ്യ മത്സരത്തില്‍ കര്‍ണാടക എതിരില്ലാത്ത മൂന്നു ഗോളിന് പോണ്ടിച്ചേരിയെ പരാജയപ്പെടുത്തി. ഇതോടെ പോണ്ടിച്ചേരി ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഇന്ന് ഉച്ചക്ക് നടക്കുന്ന മത്സരത്തില്‍ തെലങ്കാന തമിഴ്‌നാടിനേയും സര്‍വിസസ് ലക്ഷദ്വീപിനെയും നേരിടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago