പ്രത്യാശയുടെ വായനാനുഭവം
അന്വേഷണാത്മകമായ ഫീച്ചറുകളും കാലം ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി വരുന്ന ഞായര്‍ പ്രഭാതത്തിന്റെ ഓരോ ലക്കങ്ങള്‍ക്കും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലകളെക്കുറിച്ച് പഴയ കൊലപാതകക്കേസുകളിലെ പ്രതികളുടെ വെളിപ്പെടുത്തലുതന്നെയായി സത്യം. പൊലിസ് ഗുണ്ടാരാജിനെക്കുറിച്ച് മുഖലേഖനം വന്നപ്പോള്‍ ആരും അത്തരത്തിലുള്ള ആരോപണം ഉയര്‍ത്തിക്കണ്ടിരുന്നില്ല. പിന്നെ അതുമാത്രമായി വാര്‍ത്തകള്‍. ഞായര്‍ പ്രഭാതത്തിന്റെ അഭിപ്രായത്തിനു താഴെ കൈയൊപ്പു ചാര്‍ത്തി മാധ്യമങ്ങളും ഭരണകക്ഷിയില്‍ നിന്നുള്ള രാഷ്ട്രീയ നേതൃത്വങ്ങളും. ആ അലയൊലി ഇന്നും അടങ്ങിയിട്ടില്ല.
മാവോയിസ്റ്റ് വേട്ടയെക്കുറിച്ചും ഞായര്‍ പ്രഭാതം പറഞ്ഞതാണു ശരിയെന്നു വന്നിരിക്കുന്നു. ഏറ്റുമുട്ടലില്‍ നിന്നു രക്ഷപ്പെട്ട മാവോനേതാവുമായി ആരും അതുപോലൊരു അഭിമുഖം നടത്തി പ്രസിദ്ധീകരിക്കാനും ധൈര്യം കാണിച്ചില്ല. അതിന്റെ വിവാദങ്ങളും സജീവമാണിന്നും. ജിയോ സിമ്മിന്റെ പൊള്ളത്തരങ്ങളെക്കുറിച്ചൊന്നും ഇന്നുവരെ ഒരു മാധ്യമത്തിലും വാര്‍ത്ത കണ്ടിട്ടില്ല. അതും ആദ്യം ചൂണ്ടിക്കാട്ടി യഥാര്‍ഥ പത്രധര്‍മം ഞായര്‍ പ്രഭാതം കാണിച്ചുതന്നു. അതും നാളത്തെ വാര്‍ത്തയാകുമെന്നുറപ്പ്.
പുതുവര്‍ഷപ്പതിപ്പും സമ്പന്നമായി. പ്രിയപ്പെട്ട എഴുത്തുകാര്‍, വിലപ്പെട്ട നിര്‍ദേശങ്ങള്‍, പുതിയ പ്രഭാതത്തിലെ പുതുവായന പ്രതീക്ഷ പകരുന്നതായിരുന്നു. കാത്തിരിക്കുന്നു അടുത്ത ലക്കങ്ങള്‍ക്കും അതേ ആകാംക്ഷയോടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."