HOME
DETAILS
MAL
യമനില്‍ സൈന്യവും വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ 17പേര് കൊല്ലപ്പെട്ടു
backup
January 08 2017 | 06:01 AM
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനില്‍ ഔദ്യോഗിക സേനയും വിമതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 17 പേര് കൊല്ലപ്പെട്ടു. യമന്‍ സര്‍ക്കാര്‍ സൈന്യത്തിലെ ആറു പേരും വിമത വിഭാഗത്തിലെ 11 പേരുമാണ് ശനിയാഴ്ച്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തന്ത്ര പ്രധാനമായ ബാബ് അല്‍ മന്ദബ് കടലിടുക്കില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ തീര പ്രദേശമായ ദുബാബ് ജില്ലയിലാണ് രൂക്ഷമായ സംഘട്ടനം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി യമനില്‍ വിവിധ ഭാഗങ്ങളില്‍ അറബ് സഖ്യ സൈന്യത്തിന്റെ അകമ്പടിയോടെ ഔദ്യോഗിക സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."