HOME
DETAILS
MAL
ഉദ്യോഗസ്ഥരുടെ പരാതി വാങ്ങിവെച്ച് മുഖ്യമന്ത്രി ഉറങ്ങുകയാണ്: ചെന്നിത്തല
backup
January 08 2017 | 07:01 AM
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ പരാതി വാങ്ങിവെച്ച് മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് ആറുമാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രി മാത്രമാണ് ഇതിന്റെ ഉത്തരവാദി. ഡിസംബര്‍ അഞ്ചിന് ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് ഒരു പരാതി നല്‍കിയിരുന്നു.എന്നാല്‍ അത് വാങ്ങി തലയ്ക്ക് കീഴില്‍വെച്ച് ഉറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. ഉദ്യോഗസ്ഥര്‍ പരസ്പരം ചെളിവാരി എറിയുന്നത് കണ്ടുരസിക്കുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."