HOME
DETAILS
MAL
ബ്രിട്ടനില്‍ യുവാവ് പ്രസവത്തിന് തയാറെടുക്കുന്നു
backup
January 08 2017 | 19:01 PM
ലണ്ടന്‍:ഗര്‍ഭധാരണമെന്ന സ്വപ്നം സാക്ഷാത്കരിച്ച ബ്രിട്ടീഷ് യുവാവ് പ്രസവത്തിനായി തയാറെടുക്കുന്നു. സ്ത്രീത്വത്തിന്റെ പൂര്‍ണതയ്ക്കായി ഇയാള്‍ അനുയോജ്യമായ ബീജം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവില്‍ നിന്ന് സ്വീകരിച്ചാണ് ഗര്‍ഭം ധരിച്ചത്. ഏതാനും മാസത്തിനകം ഇയാളുടെ പ്രസവം നടക്കും. ഇരുപതുകള്‍ക്ക് മധ്യേ പ്രായമുള്ള മുന്‍ സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരനായ ഹെയ്ഡണാണ് ബ്രിട്ടനില്‍ നിന്ന് ആദ്യമായി ഗര്‍ഭം ധരിക്കുന്ന ലിംഗമാറ്റം വരുത്തിയ പുരുഷനാവാനുള്ള അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. സ്ത്രീയായി ജനിക്കുകയും കഴിഞ്ഞ മൂന്നു വര്‍ഷമായി നിയമപരമായി പുരുഷനായി ജീവിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."