HOME
DETAILS
MAL
വ്യാപാരികള്‍ 15നകം ജി.എസ്.ടി രജിസ്ട്രേഷന് നടത്തണം
backup
January 08 2017 | 19:01 PM
തിരുവനന്തപുരം: ജി.എസ്.ടി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് വ്യാപാരികള്‍ നിര്‍ബന്ധമായും രജിസ്ട്രേഷന് നടത്തണമെന്ന് വാണിജ്യ നികുതി വകുപ്പ് നിര്‍ദേശിച്ചു. ജനുവരി 15 ആണ് അവസാന തീയതി. രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരെ പ്രചാരണം നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വാണിജ്യ നികുതി വകുപ്പ് കമ്മിഷണര്‍ ഡോ. രാജന് എന്‍ ഖൊബ്രഗഡെ മുന്നറിയിപ്പ് നല്കി. നിയമം പാസായതിന് ശേഷം മതി രജിസ്ട്രേഷന് എന്ന പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ജി.എസ്.ടി മുന്നൊരുക്കങ്ങളുടെ ഭാഗമാണ് രജിസ്ട്രേഷന് നടപടിയെന്നും കമ്മിഷനര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."