അപ്രോച്ച് റോഡ് ഉടന്‍ ടാര്‍ ചെയ്യുമെന്ന് എം.എല്‍.എ
ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ ഓവര്‍ബ്രിഡ്ജ് അപ്രോച്ച് റോഡ്് ഒരാഴ്ചയ്ക്കകം ടാര്‍ ചെയ്യുമെന്ന് സി.എഫ് തോമസ് എം.എല്‍.എ താലൂക്ക് സഭയില്‍ അറിയിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ടാങ്കറില്‍ ജലവിതരണം നടത്തും.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചുചേര്‍ക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നഗരത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. ലഹരിമരുന്നിനെതിരായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന് ബാബുവിനെ താലൂക്ക് സഭ അഭിനന്ദിച്ചു.
പാവങ്ങള്‍ക്ക് വീടുവയ്ക്കാന്‍ നിലം അനുവദിക്കുന്ന നടപടികള്‍ ലഘൂകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടിയെടുക്കാന്‍ ഗതാഗത വകുപ്പിനും പൊലിസിനും നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."