വിദ്യാര്‍ഥികള്‍ കൃഷിചെയ്ത ജൈവനെല്ലിന് മികച്ച വിളവ്
കരുളായി: പ്രതികൂലമായ കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും തരണം ചെയ്ത് കുട്ടികള്‍ കൃഷി ചെയ്ത നെല്ലില്‍ നിന്നു ലഭിച്ചത് മികച്ച വിളവ്. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വള@ിയര്‍മാരാണ് ര@േക്കറോളം സ്ഥലത്ത് എം.എ നാല് എന്ന ഇനത്തില്‍പെട്ട നെല്ല് നാലുമാസം മുമ്പ് പനമ്പറ്റ പാടശേഖരത്തില്‍ ഞാറുനട്ടത്.
ഞാറുനട്ട സമയത്ത് ക@ത്തില്‍ ആവശ്യത്തിന് ജലാംശം ലഭ്യമായിരുന്നെങ്കിലും തുടര്‍ന്ന് ആവശ്യത്തിന് മഴ ലഭിക്കാതായതോടെ പാടം വര@ുണങ്ങുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ കരസ്പര്‍ശമേറ്റതോടെ ഇവര്‍ കൃഷി ചെയ്ത നെല്ല് കാലവസ്ഥയുടെ പിടിയില്‍ പൂര്‍ണമായും അകപെടാതെ മികച്ച വിളവ് ലഭിച്ചു. ജൈവ നെല്‍കൃഷിയുടെ കൊയ്തുത്സവം മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ കെ സുബൈദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍, എസ്.എം.സി ചെയര്‍മാര്‍ മുനീര്‍ മുത്തേടം, എന്‍.എസ്.എസ് പ്രൊഗ്രാം ഓഫിസര്‍ ഗഫൂര്‍ കല്ലറ, വള@ിയര്‍മാരായ അന്‍ഷിദ് അസീസ്, സി.കെ മുഹമ്മദ് ഷമ്മാസ്, ബെറ്റ്‌സി ബാബു, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്‍പതോളം വള@ിയര്‍മാണ് കൊയ്ത്തുത്സവത്തില്‍ പങ്കാളികളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."