'ഹുബ്ബുറസൂല്‍ ഹുബ്ബുല്‍ വത്വന്‍' മീലാദ് കാംപയിന് സമാപനം നാളെ; മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഹുബ്ബുര്‍റസൂല്‍ ഹുബ്ബുല്‍ വത്വന്‍ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തി വന്ന മീലാദ് കാംപയിന് സമാപന സമ്മേളനം നാളെ വൈകിട്ട് നാലു മണിക്ക് ഗാന്ധിപാര്‍ക്കില്‍ നടക്കും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ.മമ്മദ് ഫൈസി അധ്യക്ഷനാകും. സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മുസ്ലിയാര് പ്രാര്‍ഥന നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ ആലംകോട് ഹസന് സ്വാഗതം പറയും.
എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ആമുഖ പ്രഭാഷണം നടത്തും. ചിറയിന്‍കീഴ് നൗഷാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗം എം.എം. മുഹിയുദ്ദീന് മൗലവി വിഷയാവതരണം നടത്തും. എസ്.കെ.ഐ.എം.വി.ബി സെന്‍ട്രല്‍ കമ്മിറ്റിയംഗം ടി.കെ.ഇബ്രാഹിംകുട്ടി മുസ്ലിയാര് ആത്മീയ പ്രഭാഷണം നടത്തും.
പി.എച്ച്. അബ്ദുല്‍ഗഫാര്‍ മൗലവി, എം.എല്‍.എമാരായ കെ.മുരളീധരന്, വി.എസ്.ശിവകുമാര്‍, എസ്.കെ.ഐ.എം.വി.ബി സെന്‍ട്രല്‍ കമ്മിറ്റിയംഗം മൊയ്തീന് ഫൈസി പുത്തനാഴി, സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത തിരു. ജില്ലാ ജനറല്‍ സെക്രട്ടറി നസീര്ഖാന് ഫൈസി, സമസ്ത കൊല്ലം ജില്ലാ പ്രസിഡന്റ് കുരീപ്പള്ളി ഷാജഹാന് ഫൈസി, സമസ്ത ഓര്‍ഗനൈസര്‍ കോട്ടയം ഒ.എം.ഷെരീഫ് ദാരിമി, സമസ്ത കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിഹാബുദ്ദീന് ഫൈസി. കന്യാകുമാരി ജില്ലാ ഗവ.ഖാസിആര്.എന്‍.കെ.അബൂസാലിഹ് ബാഖവി, എസ്.വൈ.എസ്, എസ്.കെ.ജെ.എം,എസ്.കെ.എം.എം.എ, എസ്.എം.എഫ്,എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ അബ്ദുല്‍വാഹിദ് ദാരിമി, അഹമ്മദ് ഉഖൈല്‍, ഫഖ്റുദ്ദീന്‍ ബാഖവി, അഷ്റഫ് ബാഖവി, ഷറഫുദ്ദീന് ബാഖവി, അബ്ദുല്‍ റഷീദ്, നിസാമുദ്ദീന്‍ ഹാജി, പ്രഫ.തോന്നയ്ക്കല്‍ ജമാല്‍,സമദ് മാസ്റ്റര്‍, ബദറുദ്ദീന്‍ തങ്ങള്‍,നൗഫല്‍ കണിയാപുരം , കബീര്‍ ദാരിമി, ബഷീര്‍ പത്തനംതിട്ട, മഹ്മൂദ് മുസ്ലിയാര്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അസീം മുഹമ്മദ്,കുണ്ടറ അബ്ദുള്ള , അബ്ദുള്ള മഹ്ളരി,റാഫി റഹ്മാനി, ഷാനവാസ് മാസ്റ്റര്‍ കണിയാപുരം , താഹാ നെടുമങ്ങാട്, സൈനുലാബ്ദീന് മഹ്ളരി, അബ്ദുല്‍സലാം ജലാലി കുളച്ചല്‍, സലാം വേളി, ഹുസൈന് മുസ്ലിയാര്, നസീറുദ്ദീന്‍ മരുതിക്കുന്ന്, ഷാജുദ്ദീന്‍ ചിറയ്ക്കല്‍,നസീര്‍ മുസ്ലിയാര് ചാന്നാങ്കര, മുഹമ്മദ് ജുറൈജ് കണിയാപുരം, മുഫത്തിശുമാരായ ചുള്ളിമാനൂര്‍ അഹമ്മദ് റഷാദി, യഹിയാ നിസാമി, എസ്.കെ.ഐ.എം.വി.ബി സ്റ്റേറ്റ് മെമ്പര്‍ സുബൈര്‍ വഴിമുക്ക് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."