മേനകാ ഗാന്ധിക്കെതിരേ അഴിമതി ആരോപണവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരേ അഴിമതി ആരോപണവുമായി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.
മേനകാ ഗാന്ധി 1989-91 കാലയളവില്‍ ജനതാദള്‍ മന്ത്രിസഭയിലെ പരിസ്ഥിതി, വനംവകുപ്പു മന്ത്രിയായിരിക്കുമ്പോള്‍ മൃഗക്ഷേമം എന്ന ഒരു പ്രത്യേക വകുപ്പ് തന്റെ മന്ത്രാലയത്തില്‍ രൂപീകരിക്കുകയും പിറ്റേവര്‍ഷം മൃഗക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുവേണ്ടി 'പീപ്പിള്‍ ഫോര്‍ അനിമല്‍സ്' എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് 5.83 കോടി രൂപ ക്രമവിരുദ്ധമായി വാങ്ങിയെടുത്തെന്നും ചിറ്റിലപ്പിള്ളി ആരോപിച്ചു.
മൃഗക്ഷേമത്തിനു വേണ്ടി കൃഷിമന്ത്രാലയത്തില്‍ 'ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ' എന്ന ഒരു സ്ഥാപനം പ്രവര്‍ത്തിച്ചുവരുമ്പോഴാണ് ഒരു പ്രത്യേക ഡിവിഷന് രൂപം കൊടുത്തത്.
1998 മുതല്‍ ഈ ട്രസ്റ്റിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റു മൃഗക്ഷേമപ്രവര്‍ത്തനത്തിനുമെന്ന പേരില്‍ ഏകദേശം 5.83 കോടിയുടെ സഹായം ക്രമവിരുദ്ധമായി നേടിയെടുത്തതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും തെളിവാണിത്.
മേനകയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
സാമൂഹ്യപ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍, ഡോ.ജോര്‍ജ് സ്ലീബ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."