HOME
DETAILS
MAL
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ട്രംപും അംഗീകരിച്ചു
backup
January 09 2017 | 19:01 PM
ന്യൂയോര്‍ക്ക്: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ട്രംപ് സമ്മതിച്ചു. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് റിന്‍സ് പ്രിബസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂര്‍ണമായി ട്രംപ് അംഗീകരിക്കുന്നില്ലെന്നും റഷ്യയുടെ സൈബര്‍ ആക്രമണം പുടിന്റെ നിര്‍ദേശത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ട്രംപിന് കൂടെയുള്ളവരുടെ സമ്മര്‍ദം മൂലമാണ് നിലപാട് മാറ്റേണ്ടിവന്നത്. നേരത്തെ റഷ്യന്‍ ഇടപെടലിനെ ട്രംപ് തള്ളിയിരുന്നു. ട്രംപിന്റെ വിജയത്തിന് റഷ്യയുടെ ഇടപെടല്‍ യാതൊരു വിധത്തിലും സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ട്രംപിന്റെ അനുയായികള്‍ പറഞ്ഞു.
റഷ്യക്കെതിരേ എന്തു നടപടികളാണ് സ്വീകരിക്കേണ്ടതെന്ന നിര്‍ദേശം യു.എസ് ഇന്റലിജന്‍സിനോട് ചീഫ് ഓഫ് സ്റ്റാഫ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."