താമരശേരി ഗവ. ഹയര്‍ സെക്കന്‍ഡറി; മാതൃകാ വിദ്യാലയ പ്രഖ്യാപനം നാളെ
താമരശേരി: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡണ്ടറി സ്കൂളിനെ നാളെ ജില്ലാ പഞ്ചായത്ത് മാതൃക സ്കൂളായി പ്രഖ്യാപിക്കും. പത്ത് ഏക്കര്‍ വിസ്തൃതിയിലുള്ള സ്കൂളില്‍ നിലവില്‍ മുവ്വായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് ഇന്‍സ്പെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ ്സ്കൂളിലനെ ഏറ്റെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ പത്തിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ണ്ട്ബാബു പറശ്ശേരി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം അധ്യക്ഷനാകും. സ്കൂളില്‍ വിവിധ സര്‍ക്കാര്‍ പദ്ധതിപ്രകാരം മൂന്നു കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി.ടി.എ പ്രസിഡന്റണ്ട് എം. സുല്‍ഫീക്കര്‍, വൈസ് പ്രസിഡന്റണ്ട് മജീദ് കോരങ്ങാട്, എ.പി മുസ്തഫ, എം. സന്തോഷ്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ സി.ഐ ശാലിനി, സംശു, മധുസൂദനന്, അബൂബക്കര്‍, പി. രാധാകൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."