ഭാവിയില്‍ 2000 രൂപയുടെ നോട്ടുകളും പിന്‍വലിച്ചേക്കാം: ബാബാ രാംദേവ്
റായ്പുര്‍: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് പുതുതായി ഇറക്കിയ 2000 രൂപാ നോട്ടുകളുടെ അച്ചടിയും ഭാവിയില്‍ നിര്‍ത്തിയേക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്.
രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പുറത്തിറങ്ങിയാല്‍ അത് നോട്ട് പിന്‍വലിക്കലിന് മുമ്പുണ്ടായ സാഹചര്യത്തിലേക്ക് തന്നെ തിരികെപോവുന്നതിന് കാരണമാകും.
മോദി പിന്‍വലിച്ച നോട്ടുകള്‍ പോലെ തന്നെ വലിയ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ക്കും വ്യാജനിറങ്ങുന്നുണ്ട്. വലിയ തുകയുടെ നോട്ടുകള്‍ പ്രിന്റ് ചെയ്യാനും കൈമാറ്റം ചെയ്യാനും എളുപ്പമാണ്. മാത്രമല്ല, കള്ളനോട്ടുകള്‍ കണ്ടെത്താനും പ്രയാസമാണ്. അതിനാല്‍ ഭാവിയില്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതാണ് നല്ലത്– ബാബാ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭാവിയില്‍ പണരഹിത സമ്പത്ത് വ്യവസ്ഥയിലേക്ക് നമ്മള് മാറും. പൂര്‍ണമായും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാനുള്ള ശ്രമം സമ്പദ്വ്യവസ്ഥയുടെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."