അപേക്ഷയിലെ അപാകത: സ്കോളര്‍ഷിപ്പ് നിഷേധിക്കരുതെന്ന് ഉത്തരവ്
മലപ്പുറം: അപേക്ഷയില്‍ ഫോട്ടോ പതിക്കാത്തതിന്റെ പേരില്‍ തൃക്കലങ്ങോട് സ്വദേശിയായ വിദ്യാര്‍ഥിയുടെ സ്കോളര്‍ഷിപ്പ് നിഷേധിച്ചതായ പരാതിയില്‍ അപേക്ഷ സ്വീകരിച്ച് സ്കോളര്‍ഷിപ്പ് അനുവദിക്കാന്‍ പിന്നാക്ക വിഭാഗ വികസന കോര്പറേഷന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നിര്‍ദേശം നല്കി. മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ ഇതുള്‍പ്പെടെ 10 പരാതികള്‍ തീര്‍പ്പാക്കി. മൊത്തം 47 പരാതികളാണ് ചെയര്മാന് റിട്ട. ജഡ്ജ് പി.കെ ഹനീഫ, അംഗം അഡ്വ. ബിന്ദു എം. തോമസ് എന്നിവര്‍ പരിഗണിച്ചത്. പുതുതായി രണ്ട് പരാതികള്‍ ലഭിച്ചു.
മഹല്ല് കമ്മിറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തു തരുന്നില്ലെന്ന കരിപ്പൂര്‍ മഹല്ല് കമ്മിറ്റിക്കെതിരായ പരാതിയില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് തേടി. തിരൂര്‍- പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസ് ഡ്രൈവറെ പൊലിസ് അകാരണമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിച്ചതായ താനൂര്‍ സ്വദേശിയുടെ പരാതിയില്‍ മാര്‍ച്ച് 22ന് നടക്കുന്ന അടുത്ത സിറ്റിങില്‍ തെളിവെടുക്കുമെന്ന് കമ്മീഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."