സ്ത്രീവോട്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ഊര്‍ജിത ക്യാംപയിന്
മലപ്പുറം: ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്നതിന് ഊര്‍ജിത ക്യാംപയിന് നടത്തും. ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഇതിനായി വിവിധ പരിപാടികള്‍ നടത്തും. തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി ജില്ലാ കലക്ടര്‍ അമിത് മീണ മുഖാമുഖം നടത്തും. 16 ന് വേങ്ങര ഗവ. വി.എച്ച്.എസ് സ്കൂള്‍, 17 ന് അരീക്കോട് ഗവ. എച്ച്.എസ് സ്കൂള്‍ എന്നിവിടങ്ങളിലാണ് കലക്ടര്‍ വിദ്യാര്‍ഥിനികളുമായി ആശയവിനിമയം നടത്തുക.
ജില്ലയിലെത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടികാ നിരീക്ഷകനായ പി വേണുഗോപാല്‍, സ്ത്രീവോട്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടി. നിരീക്ഷകന്റെ സാന്നിധ്യത്തില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരുടെയും യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ അമിത് മീണ, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."