യു.യു.സിമാരുടെ വോട്ടവകാശം നിഷേധിച്ചു; എം.എസ്.എഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്തംഭിപ്പിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിലവിലുണ്ടായിരുന്ന 300ല്‍പ്പരം യു.യു.സിമാരുടെ വോട്ടവകാശം നിഷേധിച്ച് പുതിയ യു.യു.സിമാരുടെ ലിസ്റ്റ് പുറത്തിറക്കിയതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് യൂണിവേഴ്‌സിറ്റി സ്തംഭിപ്പിച്ചു. വിദ്യാര്‍ഥി യൂണിയന്‍ ഇലക്ഷനില്‍ യൂണിവേഴ്‌സിറ്റി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു.
[caption id="attachment_213444" align="alignnone" width="620"] വി.സിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്ന എം.എസ്.എഫ് പ്രവര്‍ത്തകര്‍[/caption]യു.യു.സിമാരുടെ പുതിയ ലിസ്റ്റ് പുറത്തിറിക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും എം.എസ്.എഫ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വി.സിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ച് പിരിച്ചുവിടാനായി പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ മൂന്ന് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
[caption id="attachment_213445" align="alignnone" width="620"] എം.എസ്.എഫ് പ്രവര്‍ത്തകര്‍ വി.സിയുടെ കോലം കത്തിച്ചപ്പോള്‍[/caption]നിലവിലെ യു.യു.സിമാരുടെ വോട്ടവകാശം നിഷേധിച്ചതിനെ കുറിച്ചും പുതിയ ലിസ്റ്റ് ഇറക്കിയതിനെ കുറിച്ചും എം.എസ്.എഫ് സംസ്ഥാന നേതാക്കളായ മിസ്ഹബ് കീഴരിയൂര്‍, നവാസ് വയനാട് എന്നിവര്‍ വി.സിയുമായ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."