റഫ്സന്ജാനിയുടെ ഖബറടക്കത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍
ടെഹ്റാന്: ഇറാന് മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷിമി റഫ്സന്ജാനിയുടെ ഖബറടക്കത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി ഖബറടക്ക കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 1989-1997 കാലഘട്ടത്തിലാണ് റഫ്സന്‍ജാനി ഇറാന് പ്രസിഡന്റായിരുന്നത്. ആയിരക്കണക്കിന് അനുയായികളാണ് നിറകണ്ണുകളോടെ മഹാനായ നേതാവിന്റെ ദേഹവിയോഗ ഘോഷയാത്രയെ പിന്തുടര്ന്നത്.
ടെഹ്റാന് സര്‍വകലാശാലാ കാംപസിലായിരുന്നു ഖബറടക്കം. ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി, സ്പീക്കര്‍ അലി ലരിജാനി തുടങ്ങിയവര്‍ മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റഫ്സന്‍ജാനി ഞായറാഴ്ചയാണ് മരിച്ചത്. 1979ലെ ഇറാന് ഇസ്ലാമിക വിപ്ലവ നേതാവായിരുന്ന റൂഹുല്ല ഖുമൈനിയുടെ ഖബറിടത്തിന് സമീപത്താണ് വിപ്ലവത്തില്‍ റൂഹുല്ലയോടൊപ്പം പങ്കെടുത്ത റഫ്സന്ജാനിയുടെ ഖബറടക്കവും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."