HOME
DETAILS

സുരക്ഷിത ഭക്ഷണത്തിനു പരിശോധന കര്‍ശനം

  
backup
January 11 2017 | 05:01 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%b0%e0%b4%bf

 


കണ്ണൂര്‍: സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരിലെത്തുന്നവര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ 20 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. മറ്റു സ്ഥാപനങ്ങളിലെ പോരായ്മകള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി രണ്ടു ദിവസത്തിനകം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു.
22 വരെ നിരന്തരമായി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഭക്ഷണ വില്‍പനശാലകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സെയ്ഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ ഏലിയാമ്മ അറിയിച്ചു. രാത്രി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനായി രാത്രികാല സ്‌ക്വാഡുകളെ ചുമതലപ്പെടുത്തിയട്ടുണ്ട്. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. കൂടാതെ സ്ഥാപനങ്ങളുടെ ശുചിത്വം, ജീവനക്കാരുടെ ആരോഗ്യ, ശുചിത്വ നിലവാരം എന്നിവ ഉറപ്പു വരുത്താന്‍ വേണ്ട നടപടികളെടുക്കും.
ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്താന്‍ പാടില്ല. ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അസംസ്‌കൃത ഭക്ഷ്യ വസ്തുക്കള്‍ ലൈസന്‍സ് ഉള്ളവരില്‍ നിന്നു മാത്രമേ വാങ്ങാവൂ. ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വെള്ളം പരിശോധിച്ച റിപ്പോര്‍ട്ടും ലൈസന്‍സിനോടൊപ്പം സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കണം. പഴകിയതോ, കാലാവധി കഴിഞ്ഞതോ ആയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കരുത്. പൊതുസ്ഥലത്ത് തുറന്നുവച്ച് ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുവാന്‍ പാടുള്ളതല്ലെന്നും അവര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ എല്ലാ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago