HOME
DETAILS
MAL
ശിക്ഷ ഇളവ്: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരേയുള്ള ഹരജി തള്ളി
backup
January 11 2017 | 22:01 PM
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹരജി തള്ളി. സുപ്രിംകോടതി വിധി മറികടന്ന് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം മലയം സ്വദേശി ഡേവിഡ് ലാലിക്ക് ശിക്ഷാ ഇളവ് നല്‍കിയതിന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം നേതാവ് എ.എച്ച് ഹാഫിസാണ് വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. കേസെടുക്കാനാവശ്യമായ തെളിവില്ലെന്നു പറഞ്ഞ കോടതി ഹരജിക്കാരന് കോടതിയുടെ സമയം കളയുകയാണെന്നും വാര്‍ത്തകളില്‍ ഇടം കിട്ടാന്‍ കോടതിയുടെ സമയം കളയരുതെന്നും വിമര്‍ശിച്ചു. ഇത്തരം കേസുകളുമായി വരുമ്പോള്‍ അടിസ്ഥാനപരമായി തെളിവുകള്‍ വേണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."