ഹെവി വാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് 4: ഹൈക്കോടതി ശരിവച്ചു
കൊച്ചി: സംസ്ഥാനത്തെ പുതിയ ഹെവി വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഭാരത് സ്റ്റേജ്-4 നിലവാരമുള്ളവ മാത്രം രജിസ്റ്റര്‍ ചെയ്തു നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ ഹൈക്കോടതി ശരിവച്ചു.
നാലു ടയറുകളില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് -4 നിലവാരം നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളം നെടുമ്പാശേരിയിലെ ഓട്ടോബെന്‍ ട്രക്കിംഗ് അധികൃതര്‍ നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 2010 ഏപ്രില്‍ മുതല്‍ ഭാരവാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് - 4 നിലവാരം നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് കേരളത്തില്‍ ഇതു നടപ്പാക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉത്തരവിറക്കിയത്.
വാഹനങ്ങളില്‍ നിന്നുള്ള പുകമാലിന്യത്തിന്റെ തോതു നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡമാണ് ഭാരത് സ്റ്റേജ് -4 നിലവാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."