HOME
DETAILS
MAL
പാര്‍ട്ടികള്‍ക്ക് നികുതി ഇളവ്: സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി ശരിവച്ചു
backup
January 12 2017 | 04:01 AM
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി ശരിവച്ചു. ഇളവ് നല്‍കുന്നത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബഞ്ച് വിലയിരുത്തി. രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ വിധി. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13-എ വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത് നിയമവിധേയമാണെന്നും ഭരണഘടന നല്കുന്ന ആനുകൂല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."