വരള്‍ച്ചാ പ്രതിരോധം; ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കി
തൊടുപുഴ: വരള്‍ച്ച നേരിടാന്‍ കൂടുതല്‍ നടപടികളുമായി ജില്ല ഭരണകൂടം രംഗത്ത്. മഴക്കുറവ് മൂലം ജില്ല നേരത്തേ വരള്‍ച്ചയുടെ പിടിയിലമര്‍ന്നതോടെയാണ് കൂടുതല്‍ നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയത്. വരള്‍ച്ച രൂക്ഷമാകുന്നതിന് മുമ്പുതന്നെ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ശുദ്ധജലമത്തെിക്കാനുള്ള നടപടി പൂര്‍ത്തിയായിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനായി പഞ്ചായത്തുകള്‍ തോറും വിതരണകേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തതായി കലക്ടര്‍ അറിയിച്ചു. വരള്‍ച്ച രൂക്ഷമായ സ്ഥലങ്ങളിലും ശുദ്ധജലക്ഷാമമുള്ള മേഖലകളിലും താല്‍ക്കാലിക ജലസംഭരണികള്‍ സ്ഥാപിക്കും.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കും കുളങ്ങള്‍ വൃത്തിയാക്കുകയും ഉപേക്ഷിക്കപ്പെട്ട ജലസ്രോതസ്സുകള്‍ കണ്ടത്തെി ഉപയോഗയോഗ്യമാക്കുകയും ചെയ്യും. പുഴകളില്‍ തടയണ കെട്ടാനും ഗ്രാമീണ മേഖലകളിലെ നീരുറവകള്‍ കണ്ടത്തെി ജലം സംഭരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലുടനീളം മഴക്കുഴികള്‍ നിര്‍മിക്കും. ഇതിന് ഓരോ പഞ്ചായത്തുകള്‍ക്കും ടാര്‍ഗറ്റ് നിശ്ചയിച്ചുനല്‍കിയിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ഹരിതകേരളം പദ്ധതിയുമായി സഹകരിച്ചാണ് ജില്ല പഞ്ചായത്തിന്റെ ശുദ്ധജല വിതരണം നടക്കുക. ജില്ലയിലെ സ്‌കൂളുകളില്‍ ഉപയോഗ്യശൂന്യമായിക്കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടത്തെി റീ ചാര്‍ജ് ചെയ്യാന്‍ ജില്ല പഞ്ചായത്തും നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മഴവെള്ള സംഭരണി സ്ഥാപിച്ച് കുഴല്‍ക്കിണറുകള്‍ റീചാര്‍ജ് ചെയ്യും. ഇതിനു തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും തേടാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."