വനിതകള്‍ക്ക് സൗജന്യ പരിശീലനം
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ജനറല്‍ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന 100 വനിതകള്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്റ് വെബ് ടെക്നോളജി പരിശീലനം സൗജന്യമായി നല്‍കും. കേരള സേ്റ്ററ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ് മുഖേനയാണ് കോഴ്സ് നടത്തുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവണ്മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റും നല്‍കും. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള (മുനിസിപ്പാലിറ്റി, കോര്പ്പറേഷന് ഒഴികെ) ബി.പി.എല്‍. വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഗുണഭോക്താക്കള്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, വിശദമായ ബയോഡേറ്റ, റേഷന്‍കാര്‍ഡ്, സഹിതം ജനുവരി 18 രാവിലെ 10.30 ന് തിരുവനന്തപുരം പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2474720, 2467728.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."