ആംബുലന്‍സിടിച്ച് പരുക്കേറ്റ വയോധികയെ ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ചതായി പരാതി
അഞ്ചല്‍: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധികയെ ആംബുലന്‍സ് ഇടിച്ചിട്ടശേഷം മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ വഴിയിലുപേഷിച്ചു കടന്നു കളഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചല്‍ ജങ്ഷന് സമീപമാണ് സംഭവം. റോഡ് മുറിച്ചു കടക്കാനൊരുങ്ങിയ വടമണ്‍ മണലില്‍ പുത്തന്‍ വീട്ടില്‍ ദേവകി (70)യെയാണ് അമിത വേഗതയില്‍ രോഗികളൊന്നുമില്ലാതെ സൈറണിട്ട് അമിത വേഗതയിലെത്തിയ ആംബുലന്‍സ് ഇടിച്ചിട്ടത്.
അഞ്ചല്‍ പനയഞ്ചേരി സ്വദേശി ഉണ്ണി എന്നയാളായിരുന്നു ആംബുലന്‍സ് ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ ട്രാഫിക് പൊലിസിനോടും തെറിച്ചു വീണ വൃദ്ധയോടും ഇയാള്‍ ആദ്യം തട്ടിക്കയറി. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ഇയാള്‍ പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായെങ്കിലും ആശുപത്രി റോഡില്‍ ഇറക്കിവിട്ടശേഷം അവിടെ നിന്നും രക്ഷപെട്ടു. ആശുപത്രിയ്ക്കു മുന്നില്‍ ഇറക്കിവിട്ടശേഷം ഇയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും വയോധിക പറഞ്ഞു. അഞ്ചല്‍ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."